¡Sorpréndeme!

കണ്ടു പഠിക്കണം കോണ്‍ഗ്രസിനെ! ഇനി പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴില്‍ | Oneindia Malayalam

2017-10-31 935 Dailymotion

GST On Petrol; Going To Impliment On Congress Rule States

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഡീസലിനും പെട്രോളിനും ജിഎസ്ടി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ ഇതിനെതിരെ യോഗത്തില്‍ വാദിച്ചു. പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയാല്‍ ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് കര്‍ണ്ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തില്‍ വാദിച്ചെങ്കിലും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കമെന്നായിന്നു യോഗത്തിലെ ഭൂരിപക്ഷ തീരുമാനം.
എന്നാല്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പിലാക്കണമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. ഭാരവാഹിയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയ മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരവും, ജയ്‌റാം രമേശും ജിഎസ്ടി നിര്‍വഹണത്തിലെ അപാകതകളെക്കുരിച്ച് വിശദീകരിച്ചു.